Site iconSite icon Janayugom Online

21 കുര്‍ദിഷ് തീവ്രവാദികളെ വധിച്ചതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം

വടക്കന്‍ സിറിയയിലും ഇറാഖിലുമായി21 കുര്‍ദിഷ് തീവ്രവാദികളെ വധിച്ചതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം നടത്താന്‍ തയ്യാറെടുത്തിരുന്ന കാര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി ( പികെകെ) യിലെയും സിറിയന്‍ കുര്‍ദിഷ് വൈപിജിയിലെയും 20 തീവ്രവാദികളെ വടക്കന്‍സിറിയയിലും ഒരു തീവ്രവാദിയെ വടക്കന്‍ ഇറാഖിലും വച്ച് വധിച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

തുർക്കി, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവർ കുർദിസ്ഥാൻ വർക്കേഴ്സ് പാർടി(പികെകെ)യെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. 1984‑ൽ ഇവർ തുർക്കി ഭരണകൂടത്തിനെതിരായ സായുധ കലാപം ആരംഭിച്ചു. കലാപത്തിൽ 40,000-ലധികം പേർ മരിച്ചു.

Exit mobile version