Site iconSite icon Janayugom Online

ടി വി ചാനലുകള്‍ ഭിന്നിപ്പുണ്ടാക്കുന്നു: സുപ്രീം കോടതി

ടി വി ചാനല്‍ ചര്‍ച്ചകള്‍ സമൂഹത്തില്‍ ഭിന്നിപ്പുകള്‍ക്ക് കാരണമാകുന്നുവെന്ന് സുപ്രീം കോടതി. സ്വതന്ത്രമായ മാധ്യമസംസ്കാരത്തിനായി വിദ്വേഷ‑വൈകാരിക അജണ്ടയിലൂന്നിയ പരിപാടികളുടെ അവതാരകരെ ഒഴിവാക്കണമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവര്‍ നിരീക്ഷിച്ചു. രാജ്യത്തെ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. വിഭാഗീയത സൃഷ്ടിക്കുന്ന പരിപാടികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിട്ടിക്കും കോടതി നിര്‍ദേശം നല്‍കി.

Eng­lish Sum­ma­ry: TV chan­nels are divi­sive: Supreme Court

You may also like this video

Exit mobile version