വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഏപ്രിൽ 4 ന് രാജ്യസഭ വഖഫ് (ഭേദഗതി) ബിൽ, 2025 പാസാക്കി. അനുകൂലമായി 128 വോട്ടുകളും എതിർത്ത് 95 വോട്ടുകളുമാണ് ലഭിച്ചത്. ലോക്‌സഭയില്‍ 288 അംഗങ്ങൾ അനുകൂലിച്ചും 232 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു.
ഏപ്രിൽ 5നാണ് പ്രസിഡന്റ് ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകിയത്. വഖഫ് (ഭേദഗതി) നിയമത്തിനെതിരെ കോടതിയെ സമീപിച്ചവരിൽ എംപി അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് എംപിമാരായ മുഹമ്മദ് ജാവേദ്, ഇമ്രാൻ പ്രതാപ്ഗർഹി, എഎപി എംഎൽഎ അമാനത്തുള്ള ഖാൻ, ആസാദ് സമാജ് പാർട്ടി തലവനും എംപിയുമായ ചന്ദ്രശേഖർ ആസാദ് എന്നിവരും ഉൾപ്പെടുന്നു.

