Site iconSite icon Janayugom Online

ടിവികെ അധ്യക്ഷൻ‌ വിജയ് കാഞ്ചീപുരത്തെ പൊതുവേദിയിൽ; യോ​ഗം നടന്നത് കർശന നിയന്ത്രണങ്ങളോടെയാണ്

കരൂർ ദുരന്തത്തിന് ശേഷം ടിവികെ അധ്യക്ഷൻ വിജയ് ആദ്യമായി കാഞ്ചീപുരത്തെ പൊതുവേദിയിൽ. കർശന നിയന്ത്രണങ്ങളോടെയാണ് യോ​ഗം നടന്നത്. പാസുമായി എത്തിയവർക്ക് മാത്രമായിരുന്നു പ്രവേശനം. പോരാട്ടം സാമൂഹിക നീതിക്കെന്ന് പറഞ്ഞ വിജയ് ഡിഎംകെയുടെ ലക്ഷം കൊള്ളയാണെന്നും രൂക്ഷവിമർശനമുന്നയിച്ചു. സ്വകാര്യ കോളജ് ക്യാമ്പസ്സിൽ രാവിലെ 11 മണിക്കായിരുന്നു യോഗം. ജില്ലയിലെ 35 ഗ്രാമങ്ങളിൽ നിന്നുള്ള 2000 പേർ പങ്കെടുത്തു. കർഷകർ, വിദ്യാർഥികൾ, ടിവികെ പ്രവർത്തകർ തുടങ്ങിയവരാണ് പങ്കെടുത്തത്. ക്യു ആർ കോഡ് ഉള്ള പ്രവേശന ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമാണ് അനുമതി ലഭിച്ചത്.

Exit mobile version