Site iconSite icon Janayugom Online

ഡി വിനയചന്ദ്രന്റെ പന്ത്രണ്ടാമത് അനുസ്മരണം

ഡി വിനയചന്ദ്രന്റെ പന്ത്രണ്ടാമത് ചരമവാര്‍ഷികത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ പരിപാടികള്‍ വിനയചന്ദ്രൻ ഫൗണ്ടേഷൻ ചെയർമാനും മുൻ സാംസ്കാരിക വകുപ്പു മന്ത്രിയുമായ എം എ ബേബി ഉദ്ഘാടനം ചെയ്തു. ഡി വിനയചന്ദ്രൻ സ്മാരക പുരസ്കാരം കവി ദിവാകരൻ വിഷ്ണുമംഗലത്തിന് എം എ ബേബി സമർപ്പിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച വിനയചന്ദ്രന്റെ തിരഞ്ഞെടുത്ത കവിതകൾ സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്‌ പി കെ ഹരികുമാർ പ്രകാശിപ്പിച്ചു. കവി എസ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ചവറ കെ എസ് പിള്ള അധ്യക്ഷനായി. സി ഉണ്ണിക്കൃഷ്ണൻ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, കല്ലട വിജയൻ, കെ സുധീർ, വിജയമ്മ ജസ്റ്റിൻ, ഡോ. എൻ സുരേഷ്‌കുമാർ, വി ലൂക്കോസ്, എം കെ വേണുഗോപാൽ, കെ എസ് വീണ എന്നിവർ സംസാരിച്ചു. വി വി ജോസ് കല്ലട സ്വാഗതവും ഡി വേണുഗോപാലപിള്ള നന്ദിയും പറഞ്ഞു. കവിയരങ്ങ് രാജൻ കൈലാസ് ഉദ്ഘാടനംചെയ്തു. 

Exit mobile version