ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 തീർഥാടകർ മരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. പുതുവർഷത്തോടനുബന്ധിച്ച് വൻ ജനക്കൂട്ടമാണ് ദർശനം നടത്താൻ എത്തിയത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. അനുവാദമില്ലാതെ നിരവധി പേർ വൈഷ്‌ണോദേവിഭവനിലേക്ക് പ്രവേശിച്ചതാണ് തിക്കിനും തിരക്കിനും ഇടയാക്കിയതതെന്ന് അധികൃതർ പറഞ്ഞു.
english summary; Twelve people were killed in a stampede at the Vaishno Devi temple
you may also like this video;