Site icon Janayugom Online

ഒഡീഷയില്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം ; പൂജാരി അറസ്റ്റില്‍

ഒഡീഷയില്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. ഒഡീഷയിലെ പുരിയിലാണ് സംഭവം. കുട്ടിയെ ജഗന്നാഥ ക്ഷേത്ര പരിസരത്തുവെച്ചാണ് പൂജാരി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഹൈദരബാദില്‍ നിന്നുള്ള പെണ്‍കുട്ടി ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസരത്തുള്ള ചെറിയ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു കുട്ടിയുടെ രക്ഷിതാക്കള്‍ ജഗന്നാഥ ക്ഷേത്രത്തില്‍ പോയപ്പോള്‍ ബമാന ക്ഷേത്രത്തില്‍ കുട്ടി തനിച്ചായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുകയും ഇവര്‍ പ്രതിക്കെതിരെ പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് നല്‍കിയിട്ടുണ്ട്.
ENGLISH SUMMARY;Twelve-year-old girl raped in Odisha
YOU MAY ALSO LIKE THIS VIDEO;

Exit mobile version