Site iconSite icon Janayugom Online

ട്വന്റി 20; നെതർലൻഡ്സിനെതിരേ ഇന്ത്യയ്ക്ക് ടോസ്, ആദ്യം ബാറ്റ് ചെയ്യും, സഞ്ജു ടീമിലില്ല

ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നെതർലൻഡ്സിനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അക്ഷർ പട്ടേലിനും കുൽദീപ് യാദവിനും പകരം വാഷിങ്ടൺ സുന്ദറും അർഷ്ദീപ് സിങ്ങും ടീമിലെത്തി. സഞ്ജു സാംസൺ ടീമിലില്ല.ഗ്രൂപ്പിലെ നാലാം മത്സരവും ജയിച്ച് സമ്പൂർണരായി സൂപ്പർ എട്ടിലേക്ക് കടക്കാനുള്ള ഒരുക്കത്തോടെയാണ് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്. യു.എസിനെ 29 റൺസിനും നമീബിയയെ 93 റൺസിനും പാകിസ്താനെ 61 റൺസിനും തോൽപ്പിച്ച ഇന്ത്യക്ക് പ്രാഥമികഘട്ടത്തിൽ വലിയ വെല്ലുവിളി നേരിടേണ്ടിവന്നില്ല. സൂപ്പർ എട്ടിൽ വലിയ എതിരാളികൾ കാത്തിരിക്കുമ്പോൾ എല്ലാ ആയുധങ്ങളുടെയും മൂർച്ച പരിശോധിക്കാനുള്ള അവസരമാണിത്.

Exit mobile version