Site iconSite icon Janayugom Online

കേന്ദ്ര സര്‍വകലാശാലകളില്‍ ജീവനൊടുക്കിയത് 24 വിദ്യാര്‍ത്ഥികള്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ 54 കേന്ദ്ര സര്‍വകലാശാലകളിലായി 24 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ് ബിഎസ്‌പി അംഗം ഡാനിഷ് അലിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

വിദ്യാർത്ഥികളോടുള്ള പീഡനവും വിവേചനവും തടയാൻ കേന്ദ്ര സർക്കാരും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനും (യുജിസി) നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ മൊറാദാബാദിലെ തീർത്ഥങ്കർ മഹാവീർ യൂണിവേഴ്‌സിറ്റിയിൽ (സ്വകാര്യ യൂണിവേഴ്‌സിറ്റി) സമീപകാലത്ത് മൂന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്‌തതായി ഡാനിഷ് അലി പറഞ്ഞു. ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നത് യുപിയിലാണ്, എട്ട്. 

ഡൽഹിയിലും തെലങ്കാനയിലും നാല് വീതവും പുതുച്ചേരിയില്‍ രണ്ടും ആത്മഹത്യകളുണ്ടായി. തമിഴ്‌നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, കർണാടക ഒന്ന് വീതം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രാജ്കുമാര്‍ ലോക്‌സഭയെ അറിയിച്ചു. 

Eng­lish Summary:Twenty-four stu­dents have com­mit­ted sui­cide at cen­tral universities
You may also like this video

Exit mobile version