Site iconSite icon Janayugom Online

തെരുവ് നായയുടെ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു

തെരുവ് നായയുടെ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് തെരുവ് നായ നാട്ടുകാരേയും യാത്രക്കാരേയും ഓടിച്ചിട്ട് ആക്രമിച്ചത്.തെരുവ് നായയെ പിടികൂടാനായി നായപിടുത്തകാരുടെ നേതൃത്വത്തിലുള്ള ശ്രമം രാത്രിയിലും തുടര്‍ന്നു.

ബുധനാഴ്ച പകല്‍ 2.30ഓടെ കൊറിയര്‍ സര്‍വീസ് ജീവനക്കാരനായ റിന്റോയെയാണ് നായ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് വഴിയില്‍ കണ്ടവരെയെല്ലാം നായ ഓടിച്ചിട്ട് ആക്രമിച്ചു.മൂഞ്ഞേലി പള്ളിയില്‍ ശവസംസ്‌കാരത്തിനെത്തിയ മധ്യവയസ്‌കനും അക്ഷയ കേന്ദ്രത്തിലെത്തിയ യുവാവിനും നായയുടെ അക്രമണമുണ്ടായി.സ്ത്രീകളും കുട്ടികളുമടക്കം 20ല്‍പരം പേര്‍ക്കാണ് ഇതിനകം കടിയേറ്റത്.ആക്രമണത്തിനിരയായവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പൊലീസും ഫയര്‍ഫോഴ്‌സും നായപിടുത്തകാരും സ്ഥലത്തെത്തി നായക്കായി തെരച്ചില്‍ നടത്തുകയും ഒരു നായയെ പിടികൂടുകയും ചെയ്തു. എന്നാല്‍ ആക്രമിച്ച നായയെയല്ല പിടികൂടിയിരിക്കുന്നതെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു.
eng­lish summary;Twenty peo­ple were injured in a street dog attack
you may also like this video;

Exit mobile version