Site icon Janayugom Online

സ്കൂൾ കെട്ടിടത്തിന് തീപിടിച്ച് 26 കുട്ടികൾ മരിച്ചു

നൈജറിൽ സ്കൂൾ കെട്ടിടത്തിന് തീപിടിച്ച് 26 കുട്ടികൾ മരിച്ചു. ആഫ്രിക്കൻ രാജ്യമായ തെക്കൻ നൈജറിലാണ് സംഭവം. വൈക്കോലും മരവും ഉപയോഗിച്ച് നിർമ്മിച്ച സ്കൂളിലാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക ഗവർണർ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

ഇതുവരെ 26 കുട്ടികൾ മരിച്ചതായും 13 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. അഞ്ച്-ആറ് വയസ് പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്- മറാഡി സിറ്റി മേയർ ചായ്ബൗ അബൂബക്കർ പറഞ്ഞു. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് നൈജർ. ഇവിടെയുള്ള സ്കൂളുകളിൽ ഭൂരിഭാഗവും വൈക്കോലും തടിയും ഉപയോഗിച്ചു നിർമ്മിച്ചവയാണ്. പല സ്കൂളുകളിലും കുട്ടികൾ നിലത്തിരുന്നാണ് പഠനം നടത്തുന്നത്. ഈ വർഷം ഏപ്രിലിൽ ഒരു പ്രീ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. വൈക്കോൽ കൊണ്ട് നിർമിച്ച സ്കൂളിലായിരുന്നു അന്നും തീപിടിത്തമുണ്ടായത്.

Eng­lish summary:Twenty-six chil­dren were killed when a school build­ing caught fire

you may also like this video;

Exit mobile version