Site iconSite icon Janayugom Online

തൃക്കാക്കരയില്‍ മനസാക്ഷി വോട്ടെന്ന് ട്വന്റി ട്വന്റി

ട്വന്റി ട്വന്റിയും എഎപിയും ചേര്‍ന്ന് രൂപീകരിച്ച ജനക്ഷേമ മുന്നണി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് രേഖപ്പെടുത്തും. ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ട്വന്റി ട്വന്റി കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യമൊന്നുമില്ല. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന തീരുമാനം പ്രവര്‍ത്തകര്‍ക്ക് സ്വന്തം നിലയിലെടുക്കാം. ജനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ വിജയിക്കട്ടെയെന്നാണ് തങ്ങളുടെ നിലപാടെന്നും സാബു ജേക്കബ് പറഞ്ഞു. ജനക്ഷേമ മുന്നണി നിലപാട് സ്വാഗതാര്‍ഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന് അനുകൂലമാണ് വോട്ടര്‍മാരുടെ നിലപാടെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

Eng­lish Summary:Twenty Twen­ty is a vote of con­science in Thrikkakara
You may also like this video

Exit mobile version