Site icon Janayugom Online

സസ്പെന്‍ഡ് ചെയ്ത എംഎല്‍എ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റി ഏഴ് പൊലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്ക്

accident

ഒഡിഷയിലെ ഖുർദ ജില്ലയില്‍ ബിജെഡി എംഎല്‍എയുടെ വാഹനം പാഞ്ഞുകയറി ഏഴ് പൊലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്ക്. ബാനാപൂരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെഡി എംഎൽഎ പ്രശാന്ത് ജഗ്‌ദേവിന്റെ വാഹനമാണ് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്.

ബ്ലോക്ക് ചെയർപേഴ്‌സണിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിഡിഒ ബാണാപൂരിന്റെ ഓഫീസിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. ചിലിക്കയിൽ നിന്നുള്ള എംഎൽഎ ആണ് ഇയാള്‍.

ക്രുദ്ധരായ ആള്‍ക്കൂട്ടം എംഎല്‍എയെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിൽ ബാനാപൂർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻ ചാർജ് ആർ ആർ സാഹു ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അവരെ ഭുവനേശ്വറിലെ എയിംസിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

15 ഓളം ബിജെപി പ്രവർത്തകർക്കും ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എംഎൽഎയെ ആദ്യം താംഗി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പിന്നീട് ഭുവനേശ്വറിലേക്ക് കൊണ്ടുപോവുകയും ചെയ്‌തതായും ഖുർദ എസ്പി അലഖ് ചന്ദ്ര പാഹി പറഞ്ഞു. കഴിഞ്ഞ വർഷം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജഗ്ദേവിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

Eng­lish Summary:Twenty-two peo­ple, includ­ing sev­en police­men, were injured when a sus­pend­ed MLA drove into a crowd

You may like this video also

Exit mobile version