ഇടുക്കിയില്‍ ഇരട്ട സഹോദരങ്ങൾ പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുരുകേശൻ എന്നയാളാണ് കൊലപ്പെട്ടത്. അനുജൻ അയ്യപ്പന്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേർന്നാണ് കൊലപാതകം നടത്തിയത്. തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി ഇവിടെ താമസിച്ചുവരികയാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.കൊലനടത്തിയ ശേഷം ഇരുവരും ഒളിവിൽ പോയിയെന്നും അവര്‍ക്കായി തെരച്ചില്‍ ശക്തമായി നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇരട്ട സഹോദരങ്ങൾ പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി

