Site iconSite icon Janayugom Online

ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇരട്ട ചുഴലി രുപപ്പെട്ടു

ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇരട്ട ചുഴലി രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. അസാനി ചുഴലിക്കാറ്റും കരിം ചുഴലിക്കാറ്റുമാണ് രൂപപ്പെട്ടത്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് അസാനി. ശ്രീലങ്കയാണ് അസാനി എന്ന പേര് നിർദ്ദേശിച്ചത്.

വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന അസാനി മെയ് 10 ഓടെ വടക്കൻ ആന്ധ്രപ്രദേശ് ഒഡിഷ തീരത്ത് എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അസാനി ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ കേരളത്തിൽ കാറ്റിന്റെ സാധ്യതയെ മുൻനിര്‍ത്തി ഒറ്റപ്പെട്ട ഇടി മിന്നലൊടു കൂടിയ മഴ സാധ്യത പ്രവചിക്കുന്നു.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ ബംഗാൾ ഉൾക്കടലിൽ നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തിച്ചേരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

Eng­lish summary;twin cyclone found in india ocean

You may also like this video;

Exit mobile version