Site iconSite icon Janayugom Online

പ്രസവത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു

vandanamvandanam

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചു. ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. നാല് ദിവസം മുന്‍പാണ് ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റായത്.
അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. മരണത്തെക്കുറിച്ച് ഇതുവരെ പരാതി നല്‍കിയിട്ടില്ല. മെഡി.കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ പറഞ്ഞിരുന്നതെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പുറത്തെടുപ്പോഴേക്കും കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പ്രസവ സമയത്ത് പ്രധാന ഡോക്ടര്‍ സ്ഥലത്തില്ലായിരുന്നുവെന്നും, ഡ്യൂട്ടി ഡോക്ടറാണ് പ്രസവ ശസ്ത്രക്രിയ ചെയ്തതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. 

Eng­lish Sum­ma­ry: Twins died in med­ical col­lege after delivery

You may also like this video

Exit mobile version