Site iconSite icon Janayugom Online

ട്വിറ്റര്‍ വിലക്ക്; കേന്ദ്രത്തിന് നോട്ടീസ്

കേന്ദ്രസര്‍ക്കാരിന്റെ ഉള്ളടക്ക വിലക്കിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ ട്വിറ്റര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ്. ഉള്ളടക്കം വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവുകള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കാട്ടിയാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചത്
കേന്ദ്രത്തിന്റെ ഉത്തരവുകളും മറ്റ് വിവരങ്ങളും മുദ്രവച്ച കവറില്‍ ഓഗസ്റ്റ് 25ന് ഹാജരാക്കാന്‍ ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിതിന്റെ സിംഗിള്‍ ബെഞ്ച് ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

ഏകദേശം 1100 അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകള്‍ ട്വിറ്ററിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി കോടതിയില്‍ ഹാജരാക്കിയിരുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോവിഡ് ബാധിതനായതിനാല്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. വിഷയത്തില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

Eng­lish summary;Twitter Ban; Notice to the Centre

You may also like this video;

Exit mobile version