Site icon Janayugom Online

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ പൂട്ടി ട്വിറ്റര്‍

രാഹുല്‍ ഗാന്ധിക്കും, കെ സി വേണുഗോപാലിനും പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ പൂട്ടി ട്വിറ്റര്‍. പാര്‍ട്ടിയുടെ ഔദ്യോഗിക ഹാന്‍ഡിലുകളായ ഏഴ് അക്കൗണ്ടുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

രണ്‍ദീപ് സുര്‍ജേവാല, അജയ് മഖന്‍, മാണിക്കം ടാഗോര്‍, സുശ്മിത ദേവ്, ജിതേന്ദ്ര സിംഗ് ആല്‍വര്‍, മദന്‍ മോഹന്‍ ഝാ, പവന്‍ ഖേര ഉള്‍പ്പെടെ 23 കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ഇതോടെ പ്രവര്‍ത്തന രഹിതമായത്. മഹാരാഷ്ട്ര , ഗുജറാത്ത്, തമിഴ്‌നാട്, അടക്കമുള്ള സംസ്ഥാന ഘടകങ്ങളുടെ ഹാന്‍ഡിലുകള്‍ ഉള്‍പ്പെടെ ഏഴ് അക്കൗണ്ടുകള്‍ക്കെതിരെയും ട്വിറ്റര്‍ നടപടി സ്വീകരിച്ചു.

വിഷയത്തില്‍ തര്‍ക്കത്തിനില്ലെന്നും നിയമപരമയ നടപടിയാണ് സ്വീകരിച്ചതെന്നും ട്വിറ്ററിന്റെ വിശദീകരണം. എന്നാല്‍, എതിര്‍ ശബ്ദങ്ങള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ട്വിറ്റര്‍ എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

Eng­lish Sum­ma­ry : twit­ter bans accounts of sev­er­al con­gress leaders

You may also like this video :

Exit mobile version