ട്വിറ്ററിന്റെ അധികാരം ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവനക്കാരെ ട്വിറ്റര്‍ തിരിച്ചു വിളിക്കുന്നതായാണ് റിപ്പോര്‍ട്ട്. ചിലരെ പിരിച്ചു വിട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കമ്പനി പറയുന്നത്. മസ്കിന്റെ പുതിയ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ വേണ്ട പ്രാഗത്ഭ്യവും അനുഭവ പരിചയവും ഉള്ളവരെ തിരിച്ചറിയും മുമ്പ് മാനേജ്മെന്റ് പിരിച്ചുവിട്ടുപോയെന്നാണ് കാരണമായി പറയുന്നത്.
7500ഓളം വരുന്ന ജീവനക്കാരെയാണ് മസ്ക് വന്നതിന് പിന്നാലെ പിരിച്ചു വിട്ടത്. കമ്പനിയുടെ പരസ്യ വരുമാനത്തിൽ വൻ ഇടിവ് നേരിട്ടിട്ടുണ്ടെന്നും ആവശ്യത്തിലേറെയുള്ള ജീവനക്കാരെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ നടപടി. കമ്പനിയിലെ മാനേജ്മെന്റിൽ അടക്കം വിവിധ വിഭാഗങ്ങളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു.
English Summary:twitter calls back employees
You may also like this video