ട്വിറ്ററിലെ ബ്ലൂ സബ്സ്ക്രിപ്ഷന്‍ സംവിധാനം നിര്‍ത്തലാക്കി. വ്യാപകമായി വെരിഫെെഡ് ബ്ലൂടിക്ക് ഉള്ള വ്യാജ അക്കൗണ്ടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിമാസം എട്ട് ഡോളര്‍ നിരക്കില്‍ ലഭ്യമാക്കിയ സബ്സ്ക്രിപ്ഷന്‍ ഓഫര്‍ പിന്‍വലിച്ചത്. ടെസ്‌ല, റോബ്ലോക്‌സ്, സ്‌പേസ്എക്‌സ്, നെസ്‌ലെ, ലോക്ഹീഡ് മാര്‍ട്ടിന്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളുടേയും ജോര്‍ജ് ഡബ്ല്യൂ ബുഷ്, ജോ ബൈഡന്‍ ഉള്‍പ്പടെയുള്ള പ്രമുഖ വ്യക്തികളുടെ പേരിലുള്ള വെരിഫെെഡ് വ്യാജ അക്കൗണ്ടുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
ബ്ലൂ സബ്‌സ്‌ക്രിപ്ഷന് വേണ്ടിയുള്ള ഓപ്ഷന്‍ അപ്രത്യക്ഷമായെന്ന് ചില ഉപഭോക്താക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബ്ലൂ സബ്സ്ക്രിപ്ഷന്‍ നീക്കം ചെയ്ത കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അടുത്തിടെ പിന്‍വലിച്ച ഒഫീഷ്യല്‍ ടാഗ് കമ്പനി വീണ്ടും തിരികെ കൊണ്ടുവന്നു. ആള്‍മാറാട്ടം ചെറുക്കാന്‍ വേണ്ടിയാണ് ഒഫീഷ്യല്‍ ടാഗ് സംവിധാനം തിരികെ കൊണ്ടുവന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
English Summary:Twitter Discontinues Blue Subscription
You may also like this video