ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറിയ സ്പേസ് എക്സ് ഉടമ എലോൺ മസ്കിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചു. കമ്പനിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കരാർ അംഗീകരിച്ച് ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ മസ്കിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ട്വിറ്റർ കോടതിയെ സമീപിച്ചിരിക്കുന്നത്.
കരാർ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ട്വിറ്റർ വാങ്ങില്ലെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് മസ്കിന്റെ അഭിഭാഷകൻ കരാറിൽ നിന്ന് പിന്മാറിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകൾ ട്വിറ്റർ നൽകിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റർ വാങ്ങാനുള്ള നീക്കത്തിൽ നിന്നുള്ള പിന്മാറ്റം.
മസ്കിന്റെ ആവശ്യങ്ങളെ ട്വിറ്റർ ബഹുമാനിച്ചില്ലെന്നും കരാർ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങൾ നീതീകരിക്കാനാകില്ലെന്നും മസ്കിന്റെ അഭിഭാഷകൻ മൈക്ക് റിംഗ്ലർ വ്യക്തമാക്കിയിരുന്നു.
English summary;Twitter goes to court against Elon Musk
You may also like this video;