ട്വീറ്റിന്റെ ഉപകരണ ഉറവിടം വെളിപ്പെടുത്തുന്ന സംവിധാനം നീക്കം ചെയ്ത് ട്വിറ്റര്‍. നേരത്തെ ഉപയോക്താക്കള്‍ക്ക് ഓരോ ട്വീറ്റിന്റെയും ഒപ്പം ഐഫോണ്‍, ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ വെബ് എന്ന് ട്വീറ്റിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ കാണാനാകും. പുതിയ മാറ്റത്തോടെ ഈ സൗകര്യം ഇല്ലാതാകും.
എന്നാല്‍ സമയവും തീയതിയും നിലവിലുള്ളതുപോലെ ദൃശ്യമാകും. ട്വിറ്ററിന്റെ ഉപകരണ ഉറവിടം നീക്കം ചെയ്യുമെന്ന് ഇലോണ്‍ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹല്ലേലൂയ എന്ന അടിക്കുറിപ്പോടെയാണ് പുതിയ മാറ്റത്തെക്കുറിച്ച് മസ്ക് ട്വിറ്ററില്‍ പങ്കവച്ചത്. തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
English Summary:Twitter has moved the device source
You may also like this video