Site iconSite icon Janayugom Online

ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഒരുങ്ങുന്നു

ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ കൂട്ട പിരിച്ചുവിടലിന് സാധ്യത. പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് തയാറാക്കാന്‍ മാനേജര്‍മാര്‍ക്ക് മസ്ക് നിര്‍ദ്ദേശം നല്‍കിയതായാണ് പുതിയ സൂചന.
കമ്പനിയിലെ 75 ശതമാനം ജീവനക്കാരുടെയും ജോലി നഷ്ടമായേക്കും. ഇതുസംബന്ധിച്ച്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. കമ്പനി ഏറ്റെടുത്തതിന് പിന്നാലെ മസ്കിന്റെ ആദ്യത്തെ നടപടി സിഇഒ പരാഗ് അഗര്‍വാള്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയായിരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും മസ്ക് പുറത്താക്കി.
ജീവനക്കാരെ വെട്ടിക്കുറച്ചാല്‍ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതല്‍ നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മസ്കിന്റെ നടപടി. എന്നാല്‍, ജീവനക്കാരുടെ എണ്ണത്തില്‍ ഇത്രയും കുറവ് വരുന്നത് കമ്പനിക്ക് ദോഷമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 

Eng­lish Sum­ma­ry: Twit­ter is gear­ing up for a layoff

You may also like this video 

Exit mobile version