ഉക്രെയ്നിയൻ വനിതയെ ബലാത്സംഗം ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വിവാദത്തിലാകുന്നു. വനിതാ സ്ഥാനാര്‍ത്ഥിയായ ജിയോര്‍ജിയ മെലോനിയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. അവ്യക്തമായ ദൃശ്യങ്ങള്‍ ട്വിറ്റര്‍ നീക്കം ചെയ്തു.
നടപടി ക്രൂരമാണെന്നും അതിജീവിതയുടെ അനുവാദം വാങ്ങാതെയുള്ള മെലോനിയുടെ നടപടി അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്നുമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശിക്കുന്നത്. എന്നാല്‍, ഇരയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അവര്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് താന്‍ വീഡിയോ പങ്കുവെച്ചതെന്നാണ് മെലോനിയുടെ വിശദീകരണം.
ഞായറാഴ്ചയാണ് 55‑കാരിയായ ഉക്രൈന്‍ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ടത്. ഗിനിയയില്‍ നിന്ന് അഭയാർത്ഥിയായി ഇറ്റലിയിലെത്തിയ വ്യക്തിയാണ് കേസിലെ പ്രതി.
English Summary: Twitter removes rape video of Ukrainian woman posted by Italian leader
You may also like this video