Site iconSite icon Janayugom Online

തുടരണോ വേണ്ടയോ; ട്വിറ്റര്‍ പോളില്‍ പുലിവാല് പിടിച്ച് മസ്ക്

ഇലോണ്‍ മസ്കിന്റെ ട്വിറ്റര്‍ പോളില്‍ തിരിച്ചടി. ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് തുടരണമോ എന്ന മസ്കിന്റെ ചോദ്യത്തിന് 42.5 ശതമാനം പേര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ 57.5 ശതമാനം പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പ് തുടങ്ങി എട്ടുമണിക്കൂർ പിന്നിട്ടപ്പോൾ 175 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി.അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം അംഗീകരിക്കുമെന്നും മസ്ക് ഉറപ്പു നൽകിയിരുന്നു.

നേരത്തെ യുഎസ് മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരികെ കൊണ്ടുവരാൻ മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. അതിൽ ട്രംപിനെ തിരികെ കൊണ്ടുവരണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ട്വിറ്ററിലെ 12.2 കോടി ഫോളോവേഴ്സിനോടാണ് തുടരണോ എന്നത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ മസ്ക് ആവശ്യ​പ്പെട്ടത്. ട്വിറ്റർ സിഇഒ പദവിയിൽ നിന്ന് രാജിവെച്ചാലും ഉടമസ്ഥ സ്ഥാനം ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: Twit­ter users vote in favour of boss resigning
You may also like this video

Exit mobile version