Site icon Janayugom Online

രണ്ടര വയസുകാരി  കുളത്തിൽ വീണു മരിച്ചു

ബന്ധുവിന്റെ മരണവീട്ടിൽ കുടുംബത്തോടൊപ്പം എത്തിയ രണ്ടര വയസുകാരി താമരക്കുളത്തിൽ വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം ഷഹന ദമ്പതിമാരുടെ ഏക മകൾ ഷഹദ ഫാത്തിമ (രണ്ടര) യാണ് മരിച്ചത്. ഹാഷിമിന്റെ ബന്ധുവിന്റെ മരണത്തില്‍ പങ്കെടുക്കാനാണ് അബൂദാബിയിലുള്ള ഇവര്‍ നാട്ടിലെത്തിയത്.

വൈകുന്നേരം അഞ്ചര മണിയോടെയാണ് കുഞ്ഞിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിന്നിടയിലാണ് വീടിനോട് ചേർന്നുള്ള താമരകുളത്തിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Eng­lish Sum­ma­ry: Two-and-a-half-year-old girl fell into the pond and died
You may also like this video

Exit mobile version