പാകിസ്ഥാനുവേണ്ടി ചാരപ്പണി ചെയ്തുവെന്നാരോപിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. നസീർ ഹുസൈൻ, മുഹമ്മദ് മുക്താർ എന്നിവരെയാണ് ജമ്മു കശ്മീരിലെ രജൗരിയിലുള്ള അതിർത്തി ഗ്രാമത്തിൽനിന്നും അറസ്റ്റ് ചെയ്തത്.ഇതിലൊരാൾ സൈന്യത്തിന് വേണ്ടി പോർട്ടറായി പ്രവർത്തിക്കുകയായിരുന്നു.രണ്ടാമത്തെയാൾ ഇയാളുടെ ബന്ധുവാണ്.പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് ഇവരെ അറസ്റ്റ് ചെയതത്.
സൈന്യത്തിന്റെ സുരക്ഷ പ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റും വിഡിയോ എടുത്ത് ഇവർ കൈമാറിയെന്നാണ് റിപ്പോർട്ട്. നേരത്തെ ‘രാഷ്ട്രീയ റൈഫിൾസി‘ന്റെ ആസ്ഥാനമായി പ്രവർത്തിച്ച ഇടത്തിന്റെ ദൃശ്യങ്ങള്‍ ഇവർ മൊബൈലിൽ പകർത്തിയിരുന്നു.ഇത് സംബന്ധിച്ച് ഡിസംബര്‍ 16 ന് വിവരം ലഭിച്ചിരുന്നതായ് പൊലിസ് വക്താവ് അറിയിച്ചു.
കൂടുതൽ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
english summary;Two arrested on espionage charges in J&K’s Rajouri
you may also like this video;