Site iconSite icon Janayugom Online

യുപിയില്‍ രണ്ട് ബിഎല്‍ഒമാര്‍ ജീവനൊ ടുക്കി

ഉത്തര്‍പ്രദേശില്‍ രണ്ട് ബിഎല്‍ഒമാര്‍ ജീവനൊടുക്കി. ഗോണ്ടയില്‍ വിപിന്‍ യാദവ് എന്ന അധ്യാപകനാണ് മരിച്ചത്. എസ്‌ഐആര്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ സമ്മര്‍ദം താങ്ങാനാവാതെയാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഫത്തേപൂര്‍ സ്വദേശി റവന്യു ക്ലര്‍ക്ക് സുധീര്‍ കുമാര്‍ വിവാഹത്തിന് അവധി ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തു. രണ്ടാഴ്ചയ്ക്കിടെ ഇത് ഏഴാമത്തെ ബിഎല്‍ഒ ആണ് ജീവനൊടുക്കുന്നത്. 

വിപിന്‍ യാദവ് ബിഎല്‍ഒ ജോലി സമ്മര്‍ദം തുറന്നുപറയുന്ന വീഡിയോ പുറത്തുവന്നു. മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ കടുത്ത മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമായതെന്ന് വീഡിയോയില്‍ പറയുന്നു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അധ്യാപകനെ ലഖ്‌നൗവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുധീര്‍ കുമാര്‍ വിവാഹത്തിന് അവധി നല്‍കണമെന്ന് നേരത്തെ അപേക്ഷിച്ചിരുന്നു. ഇത് നിരസിച്ചതിന് പിന്നാലെയാണ് സുധീര്‍ ആത്മഹത്യ ചെയ്തത്.

Exit mobile version