Site iconSite icon Janayugom Online

റഷ്യൻ ആക്രമണത്തിൽ ഉക്രെയ്നിലെ രണ്ട് ചരക്കുകപ്പലുകൾ തകർത്തു

റഷ്യ മൂന്നാം ദിവസവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സൈന്യം ശക്തമായി ആക്രമണം നടത്തുകയാണ്.

ഉക്രെയ്നിലെ രണ്ട് ചരക്കുകപ്പലുകൾ തകർത്തതായാണ് റിപ്പോര്‍ട്ട്. ഒഡേസ തുറമുഖത്ത് മാൾഡോവ, പാനമ കപ്പലുകൾ റഷ്യ തകർത്തു. താപവൈദ്യുതനിലയം ആക്രമിക്കുകയും മെട്രൊ സ്റ്റേഷൻ തകർക്കുകയും ചെയ്തു.

കഴിഞ്ഞ മണിക്കൂറുകളിൽ നഗരപ്രാന്തങ്ങളിൽ സ്ഫോടന പരമ്പരകളാണ് റിപോർട്ട് ചെയ്തത്. കീവിലെ താപവൈദ്യുതനിലയം ആക്രമിക്കുകയും സ്ഫോടനങ്ങൾ നടത്തുകയും ചെയ്തു. അഞ്ച് വലിയ സ്ഫോടനങ്ങളാണ് കീവിന്റെ പരിസരത്ത് നടന്നത്. നാലുഭാഗത്തുനിന്നുമായി റഷ്യൻ സൈന്യം നഗരം വളഞ്ഞിരിക്കുകയാണ്.
eng­lish sum­ma­ry; Two car­go ships in Ukraine were destroyed in a Russ­ian attack
you may also like this video;

Exit mobile version