Site icon Janayugom Online

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കോട്ടയം പേരൂര്‍ പള്ളിക്കുന്നേല്‍ കടവിലാണ് സംഭവം. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ വീട്ടില്‍ സുനിലിന്റെ മകന്‍ നവീന്‍ (15), ഏറ്റുമാനൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ചെറുവാണ്ടൂര്‍ കിഴക്കേ മാന്തോട്ടത്തില്‍ ലിജോയുടെ മകന്‍ അമല്‍ (16) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനെത്തിയത്. ഇതില്‍ രണ്ട് പേരാണ് കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ട് കാല്‍വഴുതി മുങ്ങി താഴ്ന്നത്. ഇവരെ രക്ഷിക്കാന്‍ സമീപവാസികളുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നു. മറ്റൊരാളെ ഉടനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Eng­lish sum­ma­ry; Two chil­dren drowned while bathing in river

You may also like this video;

Exit mobile version