ആറാട്ടുപുഴയിൽ രണ്ടു കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റു. വലിയഴീക്കൽ വിളുമ്പത്ത് ബിനുവിന്റെ മകൾ ഐഷ്മി (7), രാമഞ്ചേരി കണ്ണങ്കരേത്ത് പടീറ്റതിൽ സുജിത്തിന്റെ മകൻ നാലര വയസുകാരൻ ദർശിത് എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് സമീപമുളള വീട്ടിലേക്കു ഡാൻസ് പ്രാക്ടീസിനായി പോകുമ്പോഴാണ് ഐഷ്മിയെ ആക്രമിച്ചത്. കുട്ടിയുടെ വലതു കണ്ണിനു സാരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും മൂന്നിടത്തു കടിയേറ്റു.
വൈകീട്ട് ആറോടെ വീടിനു സമീപത്തുവെച്ചാണ് ദർശിതിനെ ആക്രമിച്ചത്. ദർശിതിന്റെ നെഞ്ചു ഭാഗത്താണ് കടിയേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .