Site iconSite icon Janayugom Online

ഗുരുവായൂരില്‍ ലോഡ്ജില്‍ രണ്ടുകുട്ടികള്‍ മരിച്ച നിലയില്‍

ഗുരുവായൂരില്‍ ലോഡ്ജില്‍ രണ്ടുകുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. 14, 8 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ ദേവനന്ദന(9), ശിവനന്ദന (12) എന്നിവരാണ് മരിച്ചത്.  ഇവരുടെ അച്ഛൻ  ചന്ദ്രശേഖരനെ ഗുരുതരാവസ്ഥയില്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   ഇയാളുടെ രണ്ടാം ഭാര്യയിലെ കുട്ടികളാണ് ദേവനന്ദനയും ശിവനന്ദനയും.

ആത്മഹത്യയെന്നാണ് പ്രാഥമി​ക നിഗമനം. മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യക്ക് ശ്രമിച്ചതാവാമെന്നാണ് നിഗമനം. ഇന്നലെയാണ് ചന്ദ്രശേഖരനും രണ്ട് മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ചന്ദ്രശേഖരന്‍ പുറത്തുപോയിരുന്നു. ഒഴിയാൻ സമയമായിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് പൊലീസെത്തി പൂട്ടുപൊളിക്കുകയായിരുന്നു.

കുട്ടികളിൽ ഒരാളെ കിടക്കയിൽ കിടത്തിയിരിക്കുകയായിരുന്നു. ഒരാളെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ബാത്ത്റൂമിൽ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ചന്ദ്രശേഖരനെ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Two chil­dren were found dead in the lodge
You may also like this video

Exit mobile version