തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടു. ബെനി സുഹൈല പട്ടണത്തിലെ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന സ്‌കൂളിന് സമീപം ഇസ്രയേലി ഡ്രോൺ ഇടിച്ചുകയറി 11 ഉം എട്ടും വയസുള്ള സഹോദരന്മാർ മരിച്ചുവെന്ന് നാസര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒക്ടോബർ 10 ന് ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം, 352 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ കരാർ ലംഘിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് ഇസ്രയേല്‍ വാദിക്കുന്നു. രണ്ട് കുട്ടികളുടെ കൊലപാതകത്തെത്തുടർന്ന്, വെടിനിർത്തൽ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ സമീപിച്ചു.
ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു

