Site iconSite icon Janayugom Online

മണിപ്പൂരില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയില്‍ ബിഷ്ണുപൂര്‍ ജില്ലയില്‍ നടന്ന അക്രമത്തിലാണ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായത്. കുക്കി വിഭാഗമാണ് അക്രമണത്തിന് പിന്നിലെന്ന് മണിപ്പൂര്‍ പൊലീസ് പറഞ്ഞു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസവും മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇംഫാലില്‍ കാങ്‌പോക്പി ദേശീയപാതയിലെ പാലത്തിന് നേരെയായിരുന്നു അക്രമികള്‍ ബോംബിട്ട് തകര്‍ത്തത്. ഇംഫാലിനെ നാഗാലാന്‍ഡിലെ ഡിമാപൂരുമായി ബന്ധിപ്പിക്കുന്ന പാലമായിരുന്നു.

കുക്കി ജനവാസ മേഖലയായ കാങ്‌പോക്പി ലക്ഷ്യമാക്കി മെയ്‌തെയ് ഭീകരഗ്രൂപ്പുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അക്രമസംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Two CRPF jawans were killed in Manipur
You may also like this video

Exit mobile version