Site iconSite icon Janayugom Online

കര്‍ണാടകയില്‍ രണ്ട് ദലിത് യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

മോഷണക്കുറ്റം ആരോപിച്ച് കർണാടകയിലെ തുംകുരു ജില്ലയിൽ രണ്ട് ദലിത് യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തി. തുംകുരു പെഡ്ഡനഹള്ളി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഗിരിഷ് മുദലഗിരിയപ്പ (30), കെ ഗിരീഷ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗിരിഷിന്റെ മൃതദേഹം ഫാമിലും ഗിരീഷിന്റെ മൃതദേഹം തടാകത്തിലുമാണ് കണ്ടെത്തിയത്.

പെഡ്ഡനഹള്ളിയിലെ ഫാമിലെ പമ്പ് സെറ്റിലെ മോട്ടര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ എസ്റ്റേറ്റ് ഉടമയും ഒരു സംഘമാളുകളും ഇരുവരെയും പിടികൂടി അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. രണ്ടുപേരെയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആദ്യം തെങ്ങോല കൂട്ടിയിട്ട് തീയിട്ട് കാലിൽ പൊള്ളലേൽപിച്ചശേഷം ക്രൂരമായി മർദിച്ചുകൊലപ്പെടുത്തുകയായിരുന്നു.

Eng­lish summary;Two Dalit youths beat­en to death in Karnataka

You may also like this video;

Exit mobile version