വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പാറശ്ശാല സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. കരിമ്പനപാലത്തെ റോഡരികിലാണ് കാരവാന്‍ നിര്‍ത്തിയിട്ടിരുന്നത്. എസിയില്‍ നിന്നുള്ള വാതക ചോര്‍ച്ചയാകാം മരണക്കാരണമെന്ന് സംശയം. എടപ്പാളില്‍ നിന്ന് കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണ് മരിച്ചത്. ഇന്നലെ മുതല്‍ റോഡരികില്‍ നിർത്തിയിട്ട വാഹനം കണ്ട നാട്ടുകാർ സംശയം തോന്നിയാണ് പരിശോധിച്ചത്. ഒരാൾ കാരവൻ്റെ സ്റ്റെപ്പിലും മറ്റൊരാൾ ഉൾവശത്തുമാണ് മരിച്ചു കിടക്കുന്നത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.