വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ട് ബിരുദങ്ങൾ നേടാൻ അനുമതി നൽകി യുജിസി. ഇത് സംബന്ധിച്ച മാർഗനിർദേശം ഇന്ന് പുറത്തിറക്കും. രണ്ട് ബിരുദ കോഴ്‌സുകളോ രണ്ട് ബിരുദാനന്തര ബിരുദ കോഴ്‌സുകളോ ഒരുമിച്ച് ചെയ്യാനും ഒരു ബിരുദ കോഴ്‌സിനൊപ്പം ഡിപ്ലോമ കോഴ്‌സ് ചെയ്യാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് അതേസമയം തന്നെ മറ്റൊരു ബിരുദ കോഴ്‌സിന് പഠിക്കാനും സാധിക്കും. ഒരേസമയം രണ്ട് വിദ്യാഭ്യാസ ബിരുദങ്ങൾ നേടാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന ശുപാര്‍ശ മാര്‍ച്ച് 31ന് ചേര്‍ന്ന യോഗത്തില്‍ യുജിസി അംഗീകരിച്ചിരുന്നു.
പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം സയന്‍സ്, സോഷ്യല്‍ സയന്‍സ്, ആര്‍ട്സ്, ഹ്യുമാനിറ്റീസ് തുടങ്ങിയ ഏതുവിഷയത്തിലും ഒരേസമയം പഠനം സാധ്യമാണ്. സര്‍വകലാശാലകളുടെ അനുവാദത്തോടെ മാത്രമേ പരിഷ്കരണം നടപ്പാക്കാന്‍ കഴിയൂ. നിലവിലുള്ള യുജിസി, സര്‍വകലാശാല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ കോഴ്സിലേക്കും പ്രവേശനം നടത്തുക. രണ്ട് മുഴുവന്‍ സമയ കോഴ്സുകളിലേക്കും പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ് സമയം കൂടിക്കലരാതെ ശ്രദ്ധിക്കണമെന്നും യുജിസിയുടെ നിര്‍ദേശത്തില്‍ പറയുന്നു. ലക്ചര്‍ അടിസ്ഥാനത്തിലുള്ള ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകള്‍ക്കായിരിക്കും ഇത് ബാധകം. എം ഫില്‍, പിഎച്ച്ഡി കോഴ്സുകള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞു.
English summary; Two degrees at the same time: Recognized by UGC
You may also like this video;