Site icon Janayugom Online

രണ്ട് തലയും മൂന്ന് കൈകളും: നൊമ്പരവും കൗതുകവുമുണര്‍ത്തി ഒരു കുഞ്ഞ്

child

മധ്യപ്രദേശില്‍ രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ് ജനിച്ചു. മധ്യ പ്രദേശിലെ രത്‌ലം ജില്ലയിലാണ് യുവതി രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞിന് ജന്മം നൽകിയത്. ജാവ്ര സ്വദേശിനിയായ ഷഹീന്‍ എന്ന യുവതിയ്ക്കാണ് അപൂര്‍വതകളേറെയുള്ള കുഞ്ഞിനെ കിട്ടിയത്. കുഞ്ഞിന്റെ മൂന്നാമത്തെ കൈ രണ്ട് മുഖങ്ങളുടേയും അൽപ്പം പിന്നിലായിട്ടാണ് ഉള്ളത്. ജനിച്ചയുടൻ കുഞ്ഞിനെ എസ്എൻസിയുവിലേക്ക് മാറ്റി. ഗർഭകാലത്ത് യുവതിക്ക് നടത്തിയ സോണോഗ്രഫി ടെസ്റ്റിൽ ഇരട്ട കുഞ്ഞുങ്ങളാണെന്നാണ് കാണിച്ചിരുന്നത്. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് എസ്എൻസിയുവിന്റെ ചുമതലയുള്ള ഡോ.നവേദ് ഖുറേഷി പറഞ്ഞു. കുട്ടിയുടെ അമ്മ രത്‌ലം ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയാണ്.
സാധാരണ ഇത്തരം അവസ്ഥ നേരിടുന്ന കുട്ടികൾ ഒന്നുകിൽ ഗർഭപാത്രത്തിനുള്ളിൽ വച്ചോ, അല്ലെങ്കിൽ ജനിച്ച് 48 മണിക്കൂറിനുള്ളിലോ മരിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശസ്ത്രക്രിയ നടത്താമെന്ന നിർദ്ദേശം ഉണ്ടെങ്കിലും, 70 ശതമാനം കേസുകളിലും കുഞ്ഞ് ഇതിനെ അതിജീവിക്കാറില്ലെന്നും ഡോക്ടർമാർ പറയുന്നു. വിദഗ്ധ ചികിത്സ നൽകുന്നതിന്റെ ഭാഗമായി ഇൻഡോറിലെ എം വൈ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്.

Eng­lish Sum­ma­ry: Two heads and three arms: a baby with nos­tal­gia and curiosity
You may like this video also

Exit mobile version