Site iconSite icon Janayugom Online

യൂട്യൂബ് മ്യൂസിക്കിന്റെ ഇന്‍ക്യുബേറ്റര്‍ പ്രോഗ്രാമിലേക്ക് രണ്ട് ഇന്ത്യന്‍ ഗായികമാര്‍

musicmusic

ലോകമെമ്പാടുമുള്ള കലാകാരന്‍മാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യൂട്യൂബ് രൂപീകരിച്ച ഗ്ലോബല്‍ ആര്‍ട്ടിസ്റ്റ് ഡെവലപ്പ്മെന്റ് പ്രോഗ്രാമായ ഫൗണ്ടറിയുടെ 2022ലെ ക്ലാസിലേക്ക് ഇന്ത്യക്കാരായ നൂര്‍ ചഹല്‍, കയാന്‍ എന്നിവരെ തെരഞ്ഞെടുത്തു. ആകെ 30 കലാകാരന്‍മാര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. 2015ല്‍ ആരംഭിച്ച ക്ലാസ് ഓഫ് ഫൗണ്ടറി സ്വതന്ത്ര സംഗീതത്തിനായുള്ള യൂട്യൂബിന്റെ ഇന്‍കുബേറ്റര്‍ പ്രോഗ്രാമാണ് . കലാകാരന്‍മാരെ അവരുടെ കരിയറിന്റെ എല്ലാ ഘട്ടങ്ങളിലും വാര്‍ഷിക ആര്‍ട്ടിസ്റ്റ് ഡെവലപ്മെന്റ് ക്ലാസുകളിലൂടെയും റിലീസിംഗ് സപ്പോര്‍ട്ട് കാമ്പെയ്നുകളിലൂടെയും ഫൗണ്ടറി പിന്തുണക്കുന്നു. സംഗീതത്തിനും കഥപറച്ചിലിനുമുള്ള പുതിയ വേദി ഒരുക്കിയ നൂതന ആശയത്തിന് ആഗോളതലത്തില്‍ തന്നെ വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുവരെ 250 ഓളം സ്വതന്ത്ര കലാകാരന്‍മാര്‍ ഈ പ്ലാറ്റഫോമിലൂടെ വന്നിട്ടുണ്ട്. ആര്‍ലോ പാര്‍ക്ക്സ്, ബീബാദൂബി, ക്ലെയ്റോ, ഡേവ്, ഡുവ ലിപ, എനി, എലാഡിയോ കാരിയോണ്‍ തുടങ്ങി നിരവധി പേരാണ് ഇതിലൂടെ വളര്‍ന്നു വന്നത്. ഇത്തവണത്തെ ഫൗണ്ടറി ക്ലാസില്‍ യു.എസ്, ഇന്ത്യ, കൊറിയ, ജപ്പാന്‍, ബ്രസീല്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഉള്ളത്. ഒരു സ്വതന്ത്ര കലാകാരി എന്ന നിലയില്‍ എല്ലായ്‌പ്പോഴും സംഗീതത്തോടും പ്രേക്ഷകരോടും തികച്ചും സത്യസന്ധത പുലര്‍ത്തുന്നുവെന്നും തന്റെ സംഗീതം പുതിയ ആളുകളിലേക്ക് എത്തുന്നതിനും അംഗീകരിക്കപ്പെടുന്നതിനും ഫൗണ്ടറി വളരെയധികം സഹായിക്കുന്നുവെന്ന് നൂര്‍ ചഹല്‍ പറഞ്ഞു. തന്റെ ആരാധകരുമായി സംവദിക്കുന്നതിനും കലാകാരിയെന്ന എന്ന നിലയില്‍ വളരാന്‍ ഏറെ സഹായിക്കുകയും ചെയ്ത മികച്ച പ്ലാറ്റ്‌ഫോമാണ് ഫൗണ്ടറിയെന്നും കയാന്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Two Indi­an singers enter YouTube Music’s incu­ba­tor program

You may like this video also

Exit mobile version