Site iconSite icon Janayugom Online

കോഴിക്കോട് വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് നടക്കാവിൽ നടുറോടില്‍ പോത്ത് വിരണ്ടോടി. രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച പോത്ത് വാഹനങ്ങൾക്കും കേടുപാടുകള്‍ വരുത്തി. ഫയർഫോഴ്സ് എത്തി വളരെ സാഹസികമായാണ് പോത്തിനെ തളച്ചത്. 

ഒരു ഇരുചക്ര വാഹന യാത്രകാരിയേയും കാൽനട യാത്രക്കാരനെയുമാണ് പോത്ത് കുത്തിയത്. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡിലായിരുന്നു സംഭവം.

Exit mobile version