Site iconSite icon Janayugom Online

സിഖ് വിരുദ്ധ കലാപത്തിനിടയിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം; മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി

സിഖ് വിരുദ്ധ കലാപത്തിനിടെ സരസ്വതി വിഹാറില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി കോടതി. 1984 നവംബർ 1 ന് ജസ്വന്ത് സിംഗിനെയും മകൻ തരുൺദീപ് സിംഗിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ‘പഞ്ചാബി ബാഗ്’ പോലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. 

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പ്രതികാരം ചെയ്യുക എന്ന ഉദ്ദേശത്തോടെ മാരകായുധങ്ങളുമായി ഒരു വലിയ ജനക്കൂട്ടം സിഖുകാരെ കൊള്ളയടിക്കുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചു. പരാതിക്കാരനായ ജസ്വന്തിന്റെ ഭാര്യയുടെ വീട് ആക്രമിച്ച ജനക്കൂട്ടം ഭർത്താവിനെയും മകനെയും കൊലപ്പെടുത്തുകയും സാധനങ്ങൾ കൊള്ളയടിക്കുകയും വീട് കത്തിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേര്‍ത്തു. ഈ കേസിലാണ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് തെളി‍ഞ്ഞത്.

Exit mobile version