Site icon Janayugom Online

ജപ്പാനിലെ ഭൂചലനത്തില്‍ രണ്ട് മരണം: സുനാമി മുന്നറിയിപ്പ് തുടരുന്നു

Earthquake

ജ​പ്പാ​നി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കി​ഴ​ക്ക​ൻ ജ​പ്പാ​നി​ലാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഷി​റോ​ഷി​യി​ൽ ഷി​ൻ​കാ​ൻ​സെ​ൻ ബു​ള്ള​റ്റ് പാ​ളം തെ​റ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചനലത്തെ തുടര്‍ന്ന് പല ഭാഗങ്ങളിലും നല്‍കിയ സുനാമി മുന്നറിയിപ്പ് തുടരുന്നതായി ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുകുഷിമ മേഖലയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ടോക്കിയോ നഗരത്തില്‍ വൈദ്യുതി മുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

വടക്കുകിഴക്കൻ മേഖലയിൽ 156,000 വീടുകളില്‍ വൈദ്യുതി ഇല്ലെന്ന് റീജിയണൽ എനർജി കമ്പനിയായ തോഹോകു ഇലക്ട്രിക് പവർ പറഞ്ഞു. അതേസമയം സ്ഥിതിഗതികൾ സംബന്ധിച്ച് സർക്കാർ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാധ്യമങ്ങളോട് പറഞ്ഞു. സുനാമി മുന്നറിയിപ്പുള്ളതിനാല്‍ ഫുകുഷിമ ആണവനിലയത്തിലെ പ്രവർത്തനങ്ങൾ പരിശോധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Two killed in Japan earth­quake: Tsuna­mi warn­ing issued

You may like this video also

Exit mobile version