മുംബൈയിലെ 20 നില കെട്ടിടത്തില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ദക്ഷിണ മുംബൈയിലെ 20 നില കെട്ടിടത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടാര്‍ദേവില്‍ ഭാട്ടിയ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന താമസ സമുച്ചയമായ കമല ടവറിന്റെ 18ാം നിലയില്‍ രാവിലെ 7.30 ഓടെയാണ് സംഭവം. അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണ്. ഒരാള്‍ ഐസിയുവിലാണ്. കെട്ടിടത്തിലെ താമസക്കാരായ പ്രായമായ ആറ് പേരെ ഓക്സിജന്‍ സപ്പോര്‍ട്ട് സിസ്റ്റം ആവശ്യമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി.
English Summary: Two killed in Mumbai fire
You may like this video also