Site icon Janayugom Online

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീ​ണ് ര​ണ്ടു മരണം; ഒരാളെ കാണാതായി

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീ​ണ് ര​ണ്ടു പേ​ര്‍ മു​ങ്ങി മ​രി​ച്ചു. 10 വ​യ​സു​ള്ള ഒരു പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി. റാ​യ്ഗ​ഡ് ജി​ല്ല​യി​ലെ ഖോ​പോ​ളി​യി​ലെ സെ​നി​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ലാ​ണ് സം​ഭ​വം. പൊ​ലീ​സും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ര​ണ്ടു പേ​രു​ടെ​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അതേസമയം പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. സ്ഥലത്ത് വി​നോ​ദ​യാ​ത്ര​യ്ക്കാ​യി എ​ത്തി​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 15 അം​ഗ ബ​ന്ധു​ക്ക​ളാ​ണ് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ​ത്. വെ​ള്ള​ത്തി​ലി​റ​ങ്ങി​യ 10 വ​യ​സു​കാ​രി വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​പ്പോ​ള്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച​ രണ്ട് പേരാണ് മരിച്ചത്.

ENGLISH SUMMARY:Two killed in water­fall in Maha­rash­tra; Some­one is missing
You may also like video

Exit mobile version