Site iconSite icon Janayugom Online

ഇൻഡോറിൽ നോട്ടക്ക് രണ്ട് ലക്ഷം വോട്ട്

നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം കോണ്‍ഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച ഇന്‍ഡോറില്‍ നോട്ടയ്ക്ക് കുത്തി വോട്ടര്‍മാരുടെ പ്രതികാരം. ബിജെപി സ്ഥാനാര്‍ഥി പത്ത് ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. ഇതോടെ നോട്ടയ്‌ക്ക് രാജ്യത്ത് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ച മണ്ഡലമായി ഇന്‍ഡോര്‍ മാറി. 

ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ ലാല്‍വാനി 11 ലക്ഷം വോട്ട് നേടിയപ്പോള്‍ 2,02,212 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഇന്‍ഡോറില്‍ കോണ്‍ഗ്രസിന്റെ അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. ഇതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തിയിരുന്നു. 

മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളില്‍ ആരോടും താല്‍പര്യമില്ലെങ്കില്‍ വോട്ടര്‍മാര്‍ക്ക് വോട്ട് തിരസ്‌കരിക്കാനായി സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് 2013 സെപ്റ്റംബറിലാണ് നോട്ട സംവിധാനം അവതരിപ്പിച്ചത്. ബിഹാറിലെ ഗോപാൽഗഞ്ചിന്റെ പേരിലായിരുന്നു ഇതുവരെയുള്ള നോട്ട റെക്കോഡ്. 2019‑ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഗോപാൽഗഞ്ചിൽ 51607 വോട്ടുകളായിരുന്നു നോട്ടയ്ക്ക് അനുകൂലമായി രേഖപ്പെടുത്തിയിരുന്നത്. 

Eng­lish Summary:Two lakh votes for Nota in Indore
You may also like this video

Exit mobile version