മുന്‍ കാമുകനും നിലവിലെ കാമുകനും ഒരുമിച്ച് വീട്ടിലെത്തി ബഹളം വച്ചതോടെ പെണ്‍കുട്ടി കിണറ്റില്‍ ചാടി. മധ്യപ്രദേശിലെ ബേതുളില്‍ അമിനോര്‍ എന്ന സ്ഥലത്താണ് നാടകീയസംഭവങ്ങള്‍.
പെണ്‍കുട്ടി കിണറ്റില്‍ ചാടുന്നത് കണ്ട സമീപവാസികള്‍ ഓടിയെത്തി, പെണ്‍കുട്ടിയെ രക്ഷിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പിന്നീട് ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അടുത്തിടെ പെണ്‍കുട്ടി തന്റെ മുന്‍ കാമുകനുമായി സംസാരിക്കുന്നത് നിര്‍ത്തിയിരുന്നു. ഇതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ പുതിയ കാമുകനെ ഇയാള്‍ കണ്ടുമുട്ടി. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സത്യാവസ്ഥയറിയാന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളില്‍ ആരെയാണ് യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും പെണ്‍കുട്ടിയെ മര്‍ദിക്കാന്‍ തുടങ്ങി.
ബഹളം കേട്ട് സമീപവാസികളും എത്തിയതോടെ പെണ്‍കുട്ടി ഓടി കിണറ്റിലേക്ക് ചാടുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീടിനുള്ളില്‍ കയറി ബഹളമുണ്ടാക്കിയ രണ്ടു യുവാക്കളെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇരു യുവാക്കളുടെയും സുഹൃത്തുക്കളുമടക്കം കത്തികളും വടികളുമായി അഞ്ചംഗ സംഘമാണ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയതെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
English Summary: Two lovers came home together; The condition of the girl who jumped into the well is serious
You may also like this video