അരുണാചലിലെ തണുത്തുറഞ്ഞ തടാകത്തിൽ നടക്കവെ മലയാളികൾ അപകടത്തിൽപ്പെട്ട് രണ്ട് പേര്‍ മരിച്ചു. മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനു പ്രകാശ് എന്നിവരാണ് മരിച്ചത്. ബിനു പ്രകാശിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഏഴ് പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. അഞ്ചുപേർ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അരുണാചലിലെ തണുത്തുറഞ്ഞ തടാകത്തിൽ അപകടം; രണ്ട് പേര്‍ മരിച്ചു

