പോളണ്ടില്‍ കുത്തേറ്റു മരിച്ച പാലക്കാട് സ്വദേശി ഇബ്രാഹിമിന്റെയും (30) തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജിന്റെയും (25) മൃതദേഹങ്ങള്‍ വ്യാഴാഴ്ച നാട്ടിലെത്തിക്കും. ഖത്തര്‍ എയര്‍ കാര്‍ഗോ വിമാനത്തില്‍ കൊച്ചി നെടുമ്പാശ്ശേരിയില്‍ രാവിലെ എത്തുമെന്ന് ഇരുവരുടെയും കുടുംബാംഗങ്ങള്‍ അറിയിച്ചു.
പോളണ്ടിലെ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന തൃശൂര്‍ ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്റെയും സന്ധ്യയുടെയും മകനായ സൂരജിനെ കുത്തിക്കൊലപ്പെടുത്തിയ നാല് ജോര്‍ജിയന്‍ സ്വദേശികള്‍ ജയിലില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് കഴിഞ്ഞ ജനുവരി 25നാണ് താമസസ്ഥലത്ത് കുത്തേറ്റു മരിച്ചത്. ഐഎന്‍ജി ബാങ്കിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായിരുന്ന ഇബ്രാഹിം ബാങ്ക് ഉദ്യോഗസ്ഥനായതിനാല്‍ കുടുംബത്തിന്റെ ചെലവില്‍ മൃതദേഹം നാട്ടിലെത്തിക്കണമെന്നായിരുന്നു പോളീഷ് ഗവണ്‍മെന്റിന്റെ അറിയിപ്പ്.
തുടര്‍ന്ന് കേരളാ അസോസിയേഷന്‍ ഓഫ് പോളണ്ട് പ്രതിനിധിയും പാലക്കാട് സ്വദേശിയുമാ ചന്ദ്രമോഹന്‍ നല്ലൂര്‍ ഇടപെടുകയും ഇന്ത്യന്‍ എംബസിവഴി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ക്രമീകരണം ചെയ്യുകയുമായിരുന്നു. സുരജ് തൊഴിലാളിയായതിനാല്‍ പോളണ്ട് നിയമ പ്രകാരം അവര്‍തന്നെ ഇന്ത്യന്‍ എംബസിവഴി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായിക്കുകയും ചെയ്തു. രണ്ടു യുവാക്കളുടെയും കുടുംബാംഗങ്ങള്‍ പോളണ്ടില്‍ ഇ്ലലാത്തിനാല്‍ എല്ലാ സഹായങ്ങളും ലഭ്യമാക്കിയത്കേരളാ അസോസിയേഷന്‍ ഓഫ് പോളണ്ട് പ്രതിനിധി ചന്ദ്രമോഹന്‍ നല്ലൂരും സുഹൃത്തുക്കളുമാണെന്ന് ഇബ്രാഹിമിന്റെ സഹോദരനും സ്ഥിരീകരിച്ചു.
English Summary: The bodies of Ibrahim and Suraj, who were stabbed to death in Poland, will be brought home on Thursday
You may also like this video