കുവൈത്തിലെ ഖൈറാനില്‍ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. കണ്ണൂർ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (29) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ചെറുവഞ്ചി മുങ്ങിയാണ് മരണം.
സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോർപ്പറേറ്റ് മാനേജരും, ടിജോ അക്കൗണ്ട് അസി. മാനേജരുമായിരുന്നു. കുവൈറ്റിൽ ഖൈറാൻ റിസോർട്ട് മേഖലയിലാണ് അപകടമുണ്ടായത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
English Summary:Two Malayalis drowned in Kuwait
You may also like this video

