ഇറാനിലുണ്ടായ രണ്ട് വ്യത്യസ്ത സ്ഫോടനങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. തെക്കൻ നഗരമായ ബന്ദർ അബ്ബാസിലും തെക്കുപടിഞ്ഞാറൻ നഗരമായ അഹ്വാാസിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ഗ്യാസ് പൈപ്പ്‌ലൈനിലെ ചോർച്ചയാണ് അപകടകാരണമെന്ന് പ്രാദേശിക അധികൃതരും സർക്കാർ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസിലെ എട്ടുനില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ രണ്ട് നിലകളും സമീപത്തെ വാഹനങ്ങളും കടകളും തകർന്നു. അഹ്വാാസിലുണ്ടായ മറ്റൊരു സ്ഫോടനത്തിൽ നാല് പേരാണ് മരിച്ചത്. ഇവിടെ തകർന്ന കെട്ടിടത്തിനിടയിൽ കുടുങ്ങിയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ഇറാനിൽ രണ്ട് വൻ സ്ഫോടനങ്ങൾ; അഞ്ച് പേർ മരിച്ചു, ഗ്യാസ് ചോർച്ചയെന്ന് പ്രാദേശിക അധികൃതർ

